ആര്‍ത്തലച്ച മഞ്ഞക്കടലിനു മുന്നില്‍ കൊമ്പന്‍മാരെ ചങ്ങലയ്ക്കിട്ട് മുംബൈയുടെ നീലപ്പട. ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ ഹോംഗ്രൗണ്ടിലെ ആദ്യ കളിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ സിറ്റി 1-1നു പിടിച്ചുകെട്ടി. 1-0ന്റെ വിജയമുറപ്പിച്ച് ആഹ്ലാദനൃത്തം ചവിട്ടിയ സ്റ്റേഡിയത്തിലെ പതിനായിരത്തോളം ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെ നിശബ്ധരാക്കിയാണ് മുംബൈ ഇഞ്ചുറിടൈമില്‍ സമനില ഗോള്‍ പിടിച്ചുവാങ്ങിയത്.